2010 ഒക്‌ടോബർ 30, ശനിയാഴ്‌ച
പരാജയ വിലാപം...
എന്‍റെ കൂടെ കിടക്കുന്നവന്‍ ....എന്റെ സഹോദരന്‍
എന്‍റെ രക്തം കുടിക്കാന്‍ ശ്രമിക്കുന്നു .....
ഞാന്‍ ഉറങ്ങുമ്പോള്‍ അവന്‍ എന്‍റെ കരള്‍ തിന്നുമോ എന്ന് ഞാന്‍ ഭയക്കുന്നു..
അല്ല...അല്ല .. അവനു വേണ്ടത് എന്റെ രക്തം അല്ല...എന്റെ ജീവിതത്തെ ആണ്....
തീകുടിച്ചും വെയില്‍ മറിച്ചും ഞാന്‍ ഉണ്ടാക്കിയ എന്റെ ജീവിതത്തെ.....എന്‍റെ സ്വപ്നത്തെ ...
നിറനിലാവില്‍ ഞങ്ങള്‍ ചേര്‍ന്ന് നെയ്ത സ്വപ്ങ്ങളെ അവന്‍ മറന്നു തുടങ്ങിയിരിക്കുന്നു...
ഇനി എന്നാണു എന്നറിയില്ല എന്റെ ജീവരക്തമായ എന്റെ ഉറ്റവര്‍ വിട്ടു പോവുന്നത്...
അതിനും അപ്പുറം ഞാന്‍ എന്‍റെ ഹൃദയം കൊടുത്ത എന്‍റെ പ്രിയപെട്ടവള്‍ ....
അവള്‍ എന്നാണ് എന്‍റെ ഹൃദയത്തെ മറവിയുടെ ചവറു കുട്ടയിലേക്ക് വലിച്ചെറിയുന്നത്??.......
അതിനും അപ്പുറം പിന്നെ എനിക്ക് ജീവന്‍ ഇല്ല..
പിന്നെ പിന്നെ ചിത്രഗുപ്തന്റെ ബുക്കിലെ പേജ് നമ്പര്‍ അറിയുക എന്നത് മാത്രം ആണ് എന്റെ നിയോഗം..
പണത്തിനു വേണ്ടി ആണെങ്കിലും എന്നെ ചികിത്സിച്ച ഡോക്ട്‌ര്‍ ക്ക് നന്ദി പറഞ്ഞു കൊണ്ട്...
എന്നെ മുന്നോട് നയിക്കുന്ന വിഷക്കുപ്പിക്ക് നന്ദി പറഞ്ഞു കൊണ്ട്....
മുന്നോട്ട്.... മുന്നോട്ട്.. മുന്നോട്ട്....
"പരുന്തിനും മേലെ പറക്കുന്ന" അതായിരുന്നു എല്ലാവര്‍ക്കും എല്ലാവര്‍ക്കും വേണ്ടത്....
അറിയുവാന്‍ വൈകി...
ഇനി മുന്നോട്ട്.... മുന്നോട്ട്.. മുന്നോട്ട്....മുന്നോട്ട്.... മുന്നോട്ട്.. മുന്നോട്ട്....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എഴുത്തിന്റെ ലോകത്തേക്ക് എത്തിയ സുഹൃത്തിനു ആശംസകള്‍...
മറുപടിഇല്ലാതാക്കൂ