വിരഹ വിചാരം....
ഒരിക്കലും ഞാന്‍ ഓര്‍ത്തില്ല അവളെനിക്കു തന്ന സ്നേഹം.....
അവള്‍ കൊടും തണുപ്പില്‍ എനിക്ക് ഒരു പുതപ്പായി മാറിയതും..പൊള്ളുന്ന വെയിലില്‍ മരുപ്പച്ച ആയതും.. അവളെന്‍റെ ദുഖ ചൂടിനെ തണുപ്പിച്ച മഴയായതും ഞാന്‍ മറന്നു..
എന്‍റെ ദുഖ നിശ്വാസങ്ങളെ മയപ്പെടുതിയതും ....എന്‍റെ രക്ത ബീജങ്ങളെ ഗര്‍ഭ പാത്രത്തിലേക്ക് ആവാഹിച്ചതും ഞാന്‍ മറന്നു...
പകരം എന്‍റെ ഞരമ്പില്‍ , എന്‍റെ തലച്ചോറിനെ കെടുത്താനുള്ള വിഷം കുത്തി വച്ച് അവളെ തിരഞ്ഞു നടന്നു..
എന്‍റെ പ്രണയത്തിന്റെ പുതപില്‍ നിന്നും സംശയത്തിന്റെ അമ്പുകള്‍ വലിച്ചൂരി ഞാന്‍ എന്റെ പ്രിയപ്പെടവള്‍ക്ക് നേര്‍ തൊടുക്കുന്നു.....
എന്‍റെ നാക്കില്‍ വിഷം പുരട്ടി..വാക്കില്‍ വില്ല് കുലച്ചു അവള്‍ക്കു നേര്‍ തൊടുക്കുന്നു....
അവളുടെ ഹൃദയത്തിലാണ് അത് കൊണ്ടതെന്നു ഉറപ്പുവരുത്താന്‍ വീണ്ടും വീണ്ടും അവളോട് വിളിച്ചു ചോദിക്കുന്നു........
ഉത്തരത്തിനു പകരം വെറും ഞരക്കം മത്രംമാണ് കേള്‍ക്കുന്നത് എങ്കില്‍ എനിക്ക് സന്തോഷം........
മടങ്ങി പോയി അമ്പു വലിച്ചു ഊരി എടുക്കുനതിനു പകരം വീണ്ടും കുത്തി കയറ്റുന്നു......അവളുടെ ഹൃദയത്തിലേക്ക്.....
എന്നെ നോക്കി ഒരിറ്റു ദയക്ക് വേണ്ടി കേഴുന്ന അവളുടെ മുഖം ഞാന്‍ കാണുന്നില്ല ....കാരണം എന്റെ കണ്ണുകളില്‍ തീ കത്തുന്നു .
പകയുടെ വെറുപ്പിക്കുന്ന ഓര്‍മകളുടെ തീ ....പ്രിയമുള്ളവളുടെ കരച്ചില്‍ ഞാന്‍ കേട്ടില്ല ....കാരണം എന്‍റെ ചെവിയില്‍ സംശയത്തിന്റെ ഈയം
ഉരുക്കി ഒഴിചിട്ടുണ്ടായിരുന്നു .......ഒരു പക്ഷെ ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍.....
.അവളുടെ ഹൃദയത്തിലെ മുറിവില്‍ സ്നേഹം പുരട്ടി കൊടുത്തിരുന്നെങ്കില്‍......അവള്‍ എന്‍റെ കൂടെ ഇരുന്നേനെ...
ഇന്ന് എന്‍റെ ഹൃദയത്തില്‍ ഞാന്‍ വിഷ പാമ്പുകളെയും കജ്ജാവു ചെടികളെയും വളര്‍ത്തുന്നു...
അവയ്ക്ക് വെള്ളമായി മദ്യത്തെയും..വളമായി എന്‍റെ ദുഖങ്ങളെയും കൊടുക്കുന്നു....